

Townsville- Tug of War- 2025
June 14

പകലോന്റെ പ്രകാശപൂരം പടിഞ്ഞാറൻ ചക്രവാളങ്ങളിൽ ചെഞ്ചായം പൂശുമ്പോൾ, പതിനെട്ട് അടവും പയറ്റി തെളിഞ്ഞ, യോദ്ധാക്കൾ കേരള അസോസിയേഷൻ ഓഫ് ടൗൺസ് വിൽ (KAT ) പടക്കളത്തിൽ കലിപ്പോടെ, കപ്പ് അടിക്കാൻ എത്തുന്നു…..
സിരകളെ ത്രസിപ്പിക്കുന്ന പോരാട്ടം,കനൽ പോലെ കെട്ടടങ്ങാത്ത മത്സരവീര്യം ഇത്രകണ്ട് കാണികളിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയുന്ന മറ്റൊരു കായിക മാമാങ്കം ഉണ്ടോ എന്ന് സംശയമാണ്.
ആവേശത്തിന്റെയും, ഉദ്ദ്യേഗത്തിന്റെയും, പരമകാഷ്ഠയിലേക്ക് കായിക പ്രേമികളെ തള്ളിവിടുന്ന പോരാട്ടവീര്യത്തിന്റെ, നേർക്കാഴ്ചയിലേക്ക് ഇനി നമുക്ക് കൺ പാർക്കാം…..
KAT അഭിമാനപുരസരം അണിയിച്ചൊരുക്കുന്ന പ്രഥമ വടംവലി മത്സരത്തിലേക്ക് ഓഷ്യാനയിലെ എല്ലാ കായിക പ്രേമികളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു.
അങ്കക്കലിപൂണ്ട, അംഗച്ചേവകന്മാരെ പോലെ, അടിപതറാത്ത അടവുകളും, കാരിരുമ്പിന്റെ കരുത്തുള്ള ചുവടുകളുമായി താര രാജാക്കന്മാർ ഏറ്റുമുട്ടുന്ന വടംവലി മത്സരം 2025 ജൂൺ മാസം 14-ാം തീയതി ടൗൺസ് വിൽ മണ്ണിൽ അരങ്ങേറുന്നു….
ഓഷ്യാനയിലെ മുഴുവൻ വടംവലി ടീമുകളെയും ടൗൺസ് വിൽ മണ്ണിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കരുത്തോടെ കരുതലോടെ കെട്ടുറപ്പോടെ മുന്നോട്ടു കുതിക്കുന്ന KAT കുടുംബം ഒന്നടങ്കം കൈ നിറയെ സമ്മാനങ്ങളുമായി നിങ്ങളെ ഏവരെയും കാത്തിരിക്കുന്നു…